ആമ്പല്ലൂർ : കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ആക്രമിച്ച് തലയ്ക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ആദിത്യൻ, മാർട്ടിൻ,അദിൻ ജേക്കബ്ബ്, എന്നീ സീനിയർ വിദ്യാർത്ഥികളാണ് പിടിയിൽ ആയത്.
ഇൻസ്പെക്ടർ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധ്യയന വർഷത്തിൻ്റെ അവസാന ദിവസം സ്കൂളിൽ വെച്ച് ജൂനിയേഴ്സ് ആയ കുട്ടികളെ ഇവർ ആക്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പുത്തൻകുരിശ് ഡി വൈ എസ് പി ടി.ബിവിജയൻ അറിയിച്ചു
Attempted murder case filed against senior students who fatally injured junior students
